Ticker

6/recent/ticker-posts

ഐങ്ങോത്തെ കടയിലേക്ക് അവശനായി സിഗരറ്റ് വാങ്ങാനെത്തിയ ആ യുവാവ് ആര് പൊലീസ് അന്വേഷിക്കുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ പൊലീസ് തിരയുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ഈ യുവാവിന് പങ്കുണ്ടോയെന്നാണ് സംശയം. ഇന്നലെ ഉച്ചക്ക് ഐങ്ങോത്ത് കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ കുറിച്ച് കടയുടമയായ സ്ത്രീക്ക് സംശയം തോന്നുകയായിരുന്നു. 18 രൂപയ്ക്ക് രണ്ട് സിഗരറ്റ് വാങ്ങിയ യുവാവിൻ്റെ കൈ വശം ആകെ 8 രൂപയെ ഉണ്ടായിരുന്നുള്ളൂ. പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികത അനുഭവപ്പെട്ടതാ തി കടയുടമ പൊലീസിനെ അറിയിച്ചു. ക്ഷീണിതനായിരുന്നെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി പരിശോധന നടത്തി. ഇയാളെയും കണ്ടെത്താനായില്ല. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യവും പരിശോധിച്ച് വരികയാണ് പൊലീസ്.

Reactions

Post a Comment

0 Comments