ചെറുവത്തൂർ :
വിദേശത്ത് പോകാൻ കഴിയാത്ത വിഷമത്തിൽ എലി വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച
യുവ ഫുട്ബോൾ താരം മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മൽ
പൂച്ചോലിലെ ടി.അഭിരാം 22 ആണ് മരിച്ചത്. എലിവിഷം കഴിച്ച നിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദേശത്ത് പോകാൻ കഴിയാത്തതിനെ തുടർന്ന് വിഷമത്തിലായിരുന്നുവെന്ന് പറയുന്നു.
എടാട്ടുമ്മൽ സുഭാഷ് സ്പോർട്‌സ് ക്ലബ്ബിന് വേണ്ടി ജില്ലാ ലീഗ് ഫുട്ബോൾ ടൂർണ മെന്റിലും ജില്ലയിലെ വിവിധ സെവൻസ് ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ്. അച്ഛൻ: വെങ്ങാട്ട് കുഞ്ഞിരാമൻ. അമ്മ: തേളപ്രത്ത് രാധ. സഹോദരി: അപർണ.
0 Comments