കാഞ്ഞങ്ങാട് :
ചിത്താരിയിൽ വീടിന്റെഅടുക്കളയിലേക്ക് ഓടിക്കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ന് രാവിലെ 8 മണിയോടെ സെൻട്രൽ ചിത്താരിയിലെ ഒരു വീട്ടിലേക്കാണ് ചട്ടഞ്ചാൽ ഭാഗത്തുള്ള യുവാവ് ഓടിക്കയറിയത്. അടുക്കളയിലുണ്ടായിരുന്ന സ്ത്രീ നിലവിളിച്ച് പുറത്തേക്ക് ഓടി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. മാനസികമായി സുഖമില്ലാത്ത യുവാവാണെന്നും ചികിൽസ നടത്തിയിരുന്നതായി മനസിലാക്കിയ
പൊലീസ് മാതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചു.
0 Comments