കാഞ്ഞങ്ങാട് : പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിയുന്ന പ്രതിസലീമിനെ 38 കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആ സാദ് ഇന്ന് കോടതിയിൽ അപേക്ഷ നൽകി. അഞ്ച് ദിവസം കസ്റ്റഡിയിലാവശ്യപ്പെട്ട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലാണ് അപേക്ഷ നൽകിയത്. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുമായി ഒത്ത് നോക്കുന്നതിനായി പ്രതിയുടെ ഡി.എൻ.എനടത്തുന്നതിനും കോടതിയിൽ അപേക്ഷ നൽകും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കൾ പരിശോധനക്ക് അയച്ചിരുന്നു. പ്രതിയുടെ കൈവശം ചെറിയ ടോർച്ച് ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ടായിരുന്നു. ഈ ടോർച്ച് പൊലീസ് പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ പെൺകുട്ടിയിൽ നിന്നും കവർന്ന ആഭരണം കണ്ടെടുക്കാൻ കൂത്ത് പറമ്പിലെ ജ്വല്ലറിയിലേക്ക് കൊണ്ട് പോകും. ശേഷം ആഭരണം കണ്ടെടുക്കും. 6000 രൂപക്ക് ആഭരണം വിൽപ്പന നടത്തിയതിൻ്റെ ബില്ലും പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ചത് ബന്ധുവായ സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്ത് അറിയുന്നതിന് മുൻപായിരുന്നു രാവിലെ സ്ത്രീ സ്വർണം വിൽക്കാൻ പ്രതിക്കൊപ്പം കൂത്ത് പറമ്പിലേക്ക് പോയതെന്നാണ് പറയുന്നത്.
0 Comments