Ticker

6/recent/ticker-posts

കണ്ണൂരിൽ പിതാവും മക്കളും ചേർന്ന് അയൽവാസിയെ അടിച്ച് കൊന്നു

കണ്ണൂർ :കണ്ണൂരിൽ അയൽവാസിയെ പിതാവും മക്കളും ചേർന്ന് അടിച്ചുകൊന്നു.
വാഹനം കഴുകുന്നതിനിടെ 
മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം
കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു . കക്കാട്  
നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ 61 ആണ് കൊല്ലപ്പെട്ടത്. ഹെൽമറ്റും
 കല്ലും വടിയും ഉപയോഗിച്ചാണ്  കൊലപ്പെടുത്തിയത് .
സംഭവത്തിൽ ദേവദാസ്,മക്കളായ സഞ്ജയ്‌ ദാസ്,സൂര്യ ദാസ് എന്നിവരെയും ഒരു ഇതര സംസ്ഥാന തൊഴിലാളിയെയും പൊലീസ്കസ്റ്റഡിയിലെടുത്തു. അക്രമം
തടയാൻ ചെന്ന മറ്റൊരു അയൽവാസിയായ പ്രവീൺ കുമാറിനും 52)തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്‌ച്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. പരുക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും നാട്ടുകാർ  ആശുപത്രിയിലെത്തിച്ചെ
ങ്കിലും  അജയകുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു.

Reactions

Post a Comment

0 Comments