Ticker

6/recent/ticker-posts

കുറ്റിക്കോലിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

കുറ്റിക്കോൽ :കുറ്റിക്കോലിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ബന്തടുക്കയില
വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റയിൽസ് ഉടമയുമായ 
കെ.കെ.കുഞ്ഞികൃഷ്ണൻ 60 ഭാര്യ ചിത്രകല 50 എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബേത്തൂർ പാറ കുന്നുമ്മൽ റോഡിലാണ് അപകടം. സ്കൂട്ടി പൂർണമായും തകർന്നു. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചു. 30 മീറ്റർ ദൂരത്തേക്ക് തെറിച്ച സ്കൂട്ടി മൺതിട്ടയിലിടിച്ച് നിൽക്കുകയായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രക്ഷയായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ രണ്ട് പേരാണുണ്ടായിരുന്നത്. ബേഡകം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments