Ticker

6/recent/ticker-posts

വിവാഹ പാർട്ടി സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ചു വൈദ്യുതി പോസ്റ്റ് തകർന്നു നാല് പേർക്ക് പരിക്ക്

ചെറുവത്തൂർ :വിവാഹ പാർട്ടി സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് 
ഹൈടെൻഷൻവൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത് . ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. നാല് പേർക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ
 തങ്കയം കകുന്നം ജംഗ്ഷനിലാണ് അപകടം. 
 തങ്കയം ഭാഗത്ത് നിന്ന് വരികയായിരുന്ന ഇസ്സ ബസും പയ്യന്നൂർ നിന്നും തൃക്കരിപ്പൂർലേക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
 കാർ കാകുന്നം ജംഗ്ഷനിൽ നിന്ന് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട്
ബസിൽ ഇടിക്കുന്നതിനിടെ അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവർ വലതു വശത്തേക് വെട്ടിക്കുകയും   
വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു.
 പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലടക്കം പ്രവേശിപ്പിച്ചു.
 ബസിന്റെയും കാറിന്റെയും മുൻ ഭാഗം പൂർണമായും തകർന്നു. 
തൃക്കരിപ്പൂർ ഫയർ ഫോഴ്സും ചന്തേര 
പൊലീസും കെ. എസ്. ഇ ' ബി ഉദ്യോഗസ്ഥർ
നാട്ടുകാർ  രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു.
Reactions

Post a Comment

0 Comments