Ticker

6/recent/ticker-posts

പൊലീസ് ഇൻസ്പെക്ടർ കെ. ലീലസർവീസിൽ നിന്നും പടിയിറങ്ങി

നീലേശ്വരം: മുപ്പത്തിമൂന്നുവർഷത്തെ  സേവനത്തിനു ശേഷം സി. ഐ കെ. ലീല പൊലീസ് സേനയിൽ നിന്നും പടിയിറങ്ങി. 1991 മാർച്ച് 15 നാണ് തിരുവനന്തപുരം പോലീസ് ട്രെയിനിങ്ങ് കോളെജിൽ പോലിസ് സേനയിൽ ചേരുന്നത്. 1991 ഡിസമ്പർ 20 ന് 
പൊലിസ് കോൺസ്റ്റബിളായി കാസർഗോഡ് ജില്ലാ പോലീസ് സേനയുടെ ഭാഗമായി. തുടർന്ന് കാസർകോട് 12 വർഷവും വെള്ളരിക്കുണ്ട്. നീലേശ്വരം. 
ഹോസ്ദുർഗ്. കാഞ്ഞങ്ങാട്. കൺട്രോൾറും. മലപ്പുറം . പാലക്കാട്. കണ്ണൂർ. കാസർഗോഡ്. വിദ്യാ നഗർ വനിതാ പോലീസ് സ്റ്റേഷൻ. കാസർഗോഡ് എസ് എം എസ് എന്നി സ്റ്റേഷനുകളിലും ജോലി ചെയ്തു. കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസാണ് ലീല. വനിതകളുടെയും കുട്ടികളുടെയും കേസുകളിൽ ഇടപെടുന്നതിലും പരിഹാരം ഉണ്ടാക്കുന്നതിനും ഏറെ ശ്രദ്ധയോടെയുളള പ്രവർത്തനമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹയായി. കേരളാ പോലീസ് ഓഫിസേർസ് അസോസിയേഷൻ സംസ്ഥാന എക്ക് സിക്യൂട്ടി വ് അംഗമാണ്. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവിയാണ് ഭർത്താവ്.
തൃശൂരിലെ സീതാറാം ആശുപത്രിയിലെ ഡോ. അരവിന്ദ്, എറണാകുളം കോർ വെറ്റെ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന അചിന്ദ് എന്നിവർ മക്കളാണ്.
Reactions

Post a Comment

0 Comments