കാഞ്ഞങ്ങാട് : ചിത്താരിയിൽ
കാൽനടയാത്രക്കാരൻ ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് യാത്രക്കാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
നോർത്ത് ചിത്താരി ചെമ്മനാം കുണ്ടിൽ സി. എച്ച്. അബൂബക്കർ ഹാജി 68 യുടെ മരണവുമായി ബന്ധപ്പെട്ട് കെ.എൽ 14 എൻ- 77 71 നമ്പർ മോട്ടോർ സൈക്കിൾ ഡ്രൈവർക്കെതിരെയാണ് കേസ്. ബന്ധു വായനോർത്ത് ചിത്താരിയിലെ സി.എച്ച്. ഹാരിസിൻ്റെ പരാതിയിലാണ് കേസ്.
പള്ളിയിലേക്ക് പോകവെ ഇന്നലെ രാത്രി 8.20 ന് നോർത്ത് ചിത്താരിയിലാണ് അപകടം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചു വീണ്
ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
കർഷക ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
ബൈക്കിൽ ഉണ്ടായിരുന്ന
രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
ഇവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കാഞ്ഞങ്ങാട് നിന്നും ചേറ്റുകുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടം വരുത്തിയത്.
0 Comments