Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന ഏഴ് പേർ പിടിയിൽ നാട് കടത്തിയ യുവാവ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പൊലീസ് ഇന്നലെ രാത്രി നടത്തിയ വ്യാപക പരിശോധനയിൽ ഏഴ് പേർ സംശയ സാഹചര്യത്തിൽ അറസ്റ്റിലായി. പടന്നക്കാട് മേൽപ്പാലത്തിനടിയിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം കണ്ട മഞ്ചേശ്വരം സ്വദേശിയെയും അരയി സ്വദേശിയെയും പിടികൂടി കേസെടുത്തു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും രണ്ട് പേരെ പിടികൂടി. കല്ലൂരാവിയിലും പാട്ടാക്കാലിലും സംശയ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. പടന്നക്കാട് ഒഴിഞ്ഞ വ ഇപ്പിൽ വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്. ജില്ലാ ഭരണകൂടത്തിൻ്റെ
 വിലക്ക് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മാവിലാകടപ്പുറം സ്വദേശിയായ യുവാവാണ് പിടിയിലായത്.
Reactions

Post a Comment

0 Comments