പൊലീസ് ഉത്തരമലബാറിനെ അറിയിച്ചു.
പടന്നക്കാട് സ്വദേശിയും ഒഴിഞ്ഞ വളപ്പിലെ താമസക്കാരനുമായ ആഷിക്കി 3)നെ യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.യുവാവിനെ കസ്റ്റഡിയിലെടുത്തതോടെ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി വ്യാപക പ്രചാരണം നടന്നു.ഒരു അടിപിടി കേസിലും പെൺകുട്ടിയെ ബംഗളൂരുവിലേക്ക് പോകാൻ സഹായിക്കുകയും ചെയ്ത കേസിൽ ആഷിക്കിന് വാറണ്ടു ണ്ട്.പൊലീസിന്റെ അരിച്ചു പെറുക്കലിലാണ് ആഷിക്ക് കുടുങ്ങിയത്.ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ കണ്ടെത്താൻ വ്യാപകമായി പരിശോധന തുടരുകയാണ്. സി. സി. ടി. വിദ്യശ്യങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും പ്രതിയെ തിരിച്ചറിയുന്ന സൂചനകളൊന്നും ക്യാമറ ദൃശ്യത്തിലുമില്ല. രണ്ട് ദിവസത്തിനകമെങ്കിലും പ്രതിയെ പിടികൂടാനാകു മെന്ന ആത്മവിശ്വാസം പൊലീസിനുണ്ട്.
0 Comments