Ticker

6/recent/ticker-posts

കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് ഡി.വൈ.എസ്.പിമാർക്ക് അന്വേഷണ ചുമതല, പി. ബാലകൃഷ്ണൻ നായരെയും സി.കെ. സുനിൽ കുമാറിനെയും തിരികെ വിളിച്ചു

കാഞ്ഞങ്ങാട് : പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന
കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് ഡി.വൈ.എസ്.പിമാർക്ക് അന്വേഷണ ചുമതല. ഡി.വൈ.എസ്.പിമാരായ പി.ബാലകൃഷ്ണൻ നായർ, സി.കെ. സുനിൽ കുമാർ, ലതീഷ് എന്നിവർക്കാണ് അന്വേഷണ ചുമതല. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി . ആസാദ് ഉൾപ്പെടെ  ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനെ തുടർന്ന് കാഞ്ഞങ്ങാട് നിന്നും സ്ഥലം മാറിയതാണ് ബാലകൃഷ്ണൻ നായർ, സുനിൽ കുമാർ ബേക്കലിൽ നിന്നും മാറിയതാണ്. ലതീഷ് നിലവിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയാണ്. കാഞ്ഞങ്ങാടി നെ കുറിച്ചും കുറ്റവാളികളെ കുറിച്ചും വ്യക്തമായ അറിവുള്ള ഉദ്യോഗസ്ഥർ എന്ന നിലക്ക് കൂടിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് ഡി.വൈ.എസ്പിമാരെ തിരികെ വിളിച്ചത്. ഇന്നലെ കണ്ണൂർ ഡി.ഐ . ജി
ടോംസൺ ജോസ് കാഞ്ഞങ്ങാട് എത്തിയതിന് പിന്നാലെയാണ് രണ്ട് ഡി.വൈ.എസ്.പിമാരെ തിരികെ വിളിക്കാൻ തീരുമാനമായത്. ഡി.ഐ.ജി ഇന്ന് വീണ്ടും കാഞ്ഞങ്ങാട്ടെത്തുന്നുണ്ട്.
Reactions

Post a Comment

0 Comments