Ticker

6/recent/ticker-posts

ശ്രദ്ധയോടെ റോഡ് മുറിച്ചു കടന്ന വയോധികയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു, സി. സി. ടി. വി ദൃശ്യം പുറത്ത്

കാസർകോട് : നെല്ലിക്കുന്ന് കടപ്പുറത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന 
വയോധിയ്ക്ക് സ്കൂട്ടറിടിച്ച് പരിക്കേറ്റു. നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കിരിച്ചി65ക്കാണ് പരിക്കേറ്റത്. അപകടത്തിൽ  കാലിൻ്റെ  എല്ല് തകർന്ന,  ഇവർ ഇപ്പോൾ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വളരെ ശ്രദ്ധയോടെയാണ് കിരിച്ചി റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ചതെങ്കിലും വേഗതയിലെത്തിയ സ്കൂട്ടർ ഇവരെ ഇടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടിയുൾപെടെയുള്ള ചേരങ്കൈയിലെ  കുടുംബമായിരുന്നു അപകടം വരുത്തിയ സ്കൂട്ടറിലുണ്ടായിരുന്നത്. ഇവർക്കും അപകടത്തിൽ പരിക്കുണ്ട്.
Reactions

Post a Comment

0 Comments