ചിത്താരി നാഷണല്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കറില്‍ നിന്ന് ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തുകയും ഉടന്‍ തന്നെ ഫയര്‍ ഫോഴ്സും
പൊലീസും സംഭവ സ്ഥലത്ത് എത്തുകയും നിയന്ത്രണം ഏറ്റെടുക്കുയുമായിരുന്നു.
പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ചുറ്റളവില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സ് ആദ്യം ഗ്യാസ് ലീക്ക് അടയ്ക്കാനുള്ള ശ്രമം നടത്തി. ചോർച്ചയെ തുടര്‍ന്ന് വിദഗ്ധരെ അറിയിക്കുകയും ചെയ്തു. മംഗലാപുരം ഐ. ഒ. സി യില്‍ നിന്ന് വിദഗ്ധര്‍ സ്ഥലത്തെത്തി വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംഭവസ്ഥലത്ത് തഹസില്‍ദാര്‍,
പൊലീസ്, തുടങ്ങിയവര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 2 മണി
0 Comments