നിരവധി പേർ കസ്റ്റഡിയിലായി. ഹോസ്ദുർഗ് ,കാസർകോട്, ബേക്കൽ ഭാഗങ്ങളിലടക്കം പൊലീസ് പരിശോധനയിൽ സംശയ നിലയിൽ കണ്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസ് രാത്രി കാല പട്രോളിംഗ് ശക്തമാണ്. റെയിൽവെ സ്റ്റേഷൻ, റെയിൽപാളം, ബസ് സ്റ്റാൻ്റ് പരിസരങ്ങളിലടക്കം സംശയ സാഹചര്യത്തിൽ കാണുന്ന വരെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ നിരവധി പേർ പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ച നിരവധി പേരാണ് അറസ്റ്റിലായത്.
0 Comments