Ticker

6/recent/ticker-posts

രണ്ട് മക്കളുടെ മാതാവായ യുവതി ആൺ സുഹൃത്തിന്റെ വീടിന് തീ വെച്ചു

കാസർകോട്: രണ്ട് മക്കളുടെ മാതാവായ യുവതി ആൺ സുഹൃത്തിൻ്റെ വീടിന് തീവെച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാമുകന്റെ വീടിനാണ് തീവെച്ചത്. കാസർകോട് താമസിക്കുന്ന യുവതി മാസങ്ങളോളമായി യുവാവുമായി അടുപ്പത്തിലായിരുന്നു.
ഇതേതുടർന്ന് യുവതി ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച മട്ടായിരുന്നു. യുവാവിന് തന്നോട് അടുപ്പം കുറഞ്ഞുവെന്ന് മനസിലാക്കിയ യുവതി രാത്രി ഏഴ് മണിയോടെ ചേവാറിൽ താമസിക്കുന്ന കാമുകൻ്റെ വീ ട്ടിലെത്തി തീവെക്കുകയായിരുന്നു. കുമ്പള പൊലീസ് യുവതിക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments