Ticker

6/recent/ticker-posts

ഉന്നതർക്ക് പങ്കുള്ള വൻ നായാട്ട് സംഘം പിടിയിൽ, മൂന്ന് പേർ അറസ്റ്റിൽ, തോക്കുകളും വെടിയുണ്ടകളും ബൈക്കും പിടിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിഞ്ച് പനത്തടി ഫോറസ്റ്റ് സെക്ഷന്റെ ക്ലീൻ പനത്തടി ഓപ്പറേഷൻ പരമ്പരകളുടെ ഭാഗമായി അഞ്ചാമത്തെ നായാട്ട് സംഘത്തെയും പനത്തടി റിസർവ് വനത്തിൽ നിന്നും പിടികൂടി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സെസ്സപ്പ യുടെ നേതൃത്വത്തിൽ പനത്തടി റിസർവ് വനത്തിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്. ജില്ലയിൽ പുതിയതായി നിയമിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി പെട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു. പനത്തൊരു സെക്ഷൻ ബിറ്റ് ഫോറസ്റ്റ് ഓഫീസർ നാരായ അഭിജിത്ത് എം പി, വിനീത് വി, മഞ്ജുഷ, വിമൽരാജ്. വാച്ചർ മാരായ ശരത് , സെൽജോ, രതീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. കോളിച്ചാൽ സ്വദേശി നാരായണൻ കരികെ സ്വദേശികളായ നിഷാന്ത്, മഹേഷ് എന്നിവരാണ് പിടിയിലായത്. രണ്ടു തോക്കുകളും ആറ് വെടിയുണ്ടകളും രണ്ട് ടൂവീലർ വാഹനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. പി.
ശ്രീജിത്ത് ഉത്തരമലബാറിനോട്
അറിയിച്ചു.
Reactions

Post a Comment

0 Comments