Ticker

6/recent/ticker-posts

രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ ജേഷ്ഠൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു

കാഞ്ഞങ്ങാട് :രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ  ചന്ദ്രമോഹൻ  ഉണ്ണിത്താൻ അന്തരിച്ചു.
 ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ  8.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് മരണം.
 സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 ന് കൊല്ലം പരവൂരിലെ കുറുമണ്ഡലത്തെ  വസതിയായ ചന്ദ്ര വിലാസത്തിൽ നടക്കും.
   കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും  സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: 
ദീപു, ദിനൂപ്.
മരുമക്കൾ: ലക്ഷ്മി, അനഘ.
മറ്റ് സഹോദരങ്ങൾ  : രുഗ്മിണിയമ്മ,, വിജയ മോഹന്‍ ഉണ്ണിത്താൻ, ഷീല ദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.
Reactions

Post a Comment

0 Comments