കാഞ്ഞങ്ങാട് : അരയി യിൽ വയോധിക കിണറിൽ വീണ് മരിച്ചു. അങ്കണവാടിക്ക് സമീപം താമസിക്കുന്ന പരേതനായ പൊക്കൻ്റെ ഭാര്യമണക്കാട്ട് നാരായണി 80ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ട് പറമ്പിലെ പുഴക്കരയിലുള്ള ഉപയോഗ്യശൂന്യമായ കിണറ്റിലാണ് വീണത്. ആൾ മറയില്ലാത്ത കിണറിൽ വലയിട്ടിരുന്നു. ഇത് പൊട്ടി താഴെ വീഴുകയായിരുന്നു. രാവിലെ വയോധികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയതിരച്ചിലിലാണ് കിണറിൽ വീണ നിലയിൽ കണ്ടത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർകരക്കെത്തിച്ചു. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
മക്കൾ:സൗമിനി ടീച്ചർ ,ഗിരിജ ' ലിന പുരുഷോത്തമൻ ,അനിത ഉഷ ഷിജ . മരുമക്കൾ:നാരായണൻ, രാമകൃഷ്ണൻ, കൃഷ്ണൻ അരയി, ബാലകൃഷ്ണൻ മണ്ണട്ട ,ചിത്രൻ അരയി , രാജിവൻ നിലേശ്വരം, സുശീല.
0 Comments