കാസര്‍കോട് :പുതിയ ബസ്റ്റാന്റിന് സമീപത്തെ ഗോള്‍ഡന്‍ ആര്‍ക്കേഡ് കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ഹോട്ടലിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി
ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലാണ് വലിയ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് വീണത്. അപകടത്തില്‍ ഇരുചക്ര വാഹനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നു..
പുതിയ ബസ്റ്റാന്‍ഡിന് സമീപത്തെ ഗോള്‍ഡന്‍ ആര്‍ക്കേഡ് കെട്ടിടത്തിന്റെ ഭാഗം ഹോട്ടലിന്റെ മുന്നിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരമണിയോടെയായിരുന്നു അപകടം. ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാനെത്തിയവര്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലാണ് വലിയ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് വീണത്. അപകടത്തില്‍ ഇരുചക്ര വാഹനങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നു. ഹോട്ടലിലേക്കുള്ള പ്രവേശന ഭാഗമയിരുന്നുവെങ്കിലും അപകട സമയത്ത് ആള്‍ക്കാരില്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. കാലപ്പഴക്കമാണ്, കെട്ടിടത്തിന്റെ ഭാഗം അടര്‍ന്ന് വീഴുവാന്‍ കാരണമായതെന്ന് കരുതുന്നു.
0 Comments