Ticker

6/recent/ticker-posts

ചീമേനി ജയിലിൽ തടവുകാരനെ സഹതടവുകാരൻ ആക്രമിച്ചു

കാഞ്ഞങ്ങാട് :ചീമേനി തുറന്ന ജയിലിൽ തടവുകാരനെ സഹതടവുകാരൻ ആക്രമിച്ചു. മഞ്ചേശ്വരം സ്വദേശി പൈവളികെ പി.കെ. അബ്ദുൾ ബഷീറിനാണ് 36 മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി മഹേഷ് റായിക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബി
ബ്ലോക്ക് ബാരക്കിന് സമീപം വെച്ച് പ്രതിയുടെ മൊബൈൽ ഫോൺ വാർഡന് കാണിച്ചു കൊടുത്തു വെന്ന് പറഞ്ഞായിരുന്നു മർദ്ദനം. കഴുത്തിന് പിടിച്ച് മുഖത്തടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഡെപ്യൂട്ടി പ്രീസൺ ഓഫീസർ നടത്തിയ പരിശോധനയിൽ ബി
ബ്ലോക്കിൻ്റെ വരാന്തയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ പിടിച്ച സംഭവത്തിൽ ഓഫീസർ എസ്. രാജേഷ് കുമാറിൻ്റെ പരാതിയിൽ ചീമേനി പൊലീസ് മറ്റൊരു കേസും റജിസ്ട്രർ ചെയ്തു.
Reactions

Post a Comment

0 Comments