Ticker

6/recent/ticker-posts

ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ് പ്രവർത്തകർ

കാഞ്ഞങ്ങാട്. കേരളത്തിൽ പെൺകുട്ടികൾക്ക് പോലും സാരക്ഷയില്ലാത്ത വിധം   അധ:പ്പതിച്ചുവെന്ന് ഡി.സി സി പ്രസിഡന്റ്‌ പി. കെ. ഫൈസൽ ആരോപിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ നടന്ന പീഡനത്തിനകേ സിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യ പെട്ട്
 കാഞ്ഞങ്ങാട് ബളാൽ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഡി.
വൈ. എസ് പി ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.സ്വന്തം വീട്ടിൽ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങാൻ പോലും പറ്റാത്ത സുരക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കാഞ്ഞങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമേശൻ വേളൂർ അധ്യക്ഷനായി. ബലാൽ മണ്ഡലം പ്രസിഡന്റ്‌ മധു ബാലൂർ സ്വാഗതം പറഞ്ഞു.  എം.അസിനാർ, എം. സി. പ്രഭാകരൻ, പിവി. സുരേഷ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കാർത്തികേയൻ പെരിയ, മണ്ഡലം പ്രസിഡന്റ്റുമാരായ കെപി. ബാലകൃഷ്ണൻ, മനോജ്‌ തോമസ്, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. കെ. ബാബു, വി. കെ. പി. മോഹനൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സി. ശ്യാമള, തുടങ്ങിയവർ സംസാരിച്ചു.
Reactions

Post a Comment

0 Comments