Ticker

6/recent/ticker-posts

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി പുഞ്ചാവിയിലും കുറുന്തൂരിലും വീട്ടിനുള്ളിൽ കയറി കവർച്ച നടത്തി, പ്രതിക്കെതിരെ രണ്ട് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു


കാഞ്ഞങ്ങാട്:പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ വാതിൽ തുറന്ന് കിടന്നിരുന്ന വീട്ടിനുള്ളിൽ കയറി
കവർച്ച നടത്തിയതിന് മറ്റ്
രണ്ടു കേസുകൾ കൂടി ഹോസ്ദുർഗ്  പൊലീസ് രജിസ്റ്റർ ചെയ്തു.  
പുഞ്ചാവി  താമസിക്കുന്ന പി എ സലിമി  38നെ തിരെയാണ് കേസ്.ഈ മാസം നടന്ന രണ്ട് കവർച്ചമായി ബന്ധപ്പെട്ടാണ് കേസ്.പടന്നക്കാട് കുറുന്തൂരിൽ ഒരു വീട്ടിൽ നടന്ന കവർച്ചയ്ക്കാണ്  കേസ്. വാതിൽ തുറന്ന് കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചതിനാണ് കേസ്. പുഞ്ചാവിയിലെ  ഒരു വീട്ടിൽ കയറി മാേഷണം  നടത്താൻ ശ്രമം നടത്തിയതിനും കേസുണ്ട്. ഈ വീട്ടിലും വാതിൽ തുറന്നു കിടന്നതായിരുന്നു. 
ഇവിടെ സലീം എത്തിയപ്പോൾ വീട്ടുകാർ അറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.രണ്ടു കേസുകളും ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ പരാതിയിലുള്ളതാണ്. പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതിമറ്റ് കവർച്ചകൾക്ക് പിന്നിലും താനാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments