Ticker

6/recent/ticker-posts

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് : വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.  കുടക് നാപ്പോക്ക് സ്വദേശി സൽമാൻ എന്ന സലീം38 ആണ് അറസ്റ്റിലായത്. ആന്ധ്രയിൽനിന്നുമാണ്  പ്രതിയെ പിടികൂടിയത്.    രാത്രി 
 പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്രയിലെ അഡോണി റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ദിവസം മുൻപാണ് പ്രതി ആന്ധ്രയിലെത്തിയത്. പടന്നക്കാട് നിന്നും രാവിലെ സ്ഥലം വിട്ട പ്രതി ആദ്യമെത്തിയത് തലശ്ശേരിയിലായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലുമെത്തി. ഒമ്പത് ദിവസവും പ്രതിയാത്രയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
 
Reactions

Post a Comment

0 Comments