Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നടന്ന ഫലസ്തീൻ ഐക്യദാർഡ്യ സദസിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി

കാഞ്ഞങ്ങാട് :ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംയുക്തമായി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സദസിലേക്ക് ആയിരങ്ങൾ ഒഴുകി. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്ന് ആയിരങ്ങളെ അണിനിരത്തി ആരംഭിച്ച പ്രകടനം നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. ഇവിടെ സംഘടിച്ച പൊതുയോ​ഗം സിപി എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി അധ്യക്ഷയായി. സിപി എം സംസ്ഥാന കമ്മിറ്റി അം​ഗം സി .എച്ച്. കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറി എം .വി .ബാലകൃഷ്ണൻ, പി. ജനാർദ്ധനൻ, വി .വി .രമേശൻ, അഡ്വ കെ. രാജ്മോഹൻ, പി ബേബി, ബിബിൻ രാജ് പായം, പി. പി .ശ്യാമളാദേവി, ടി .കെ . ചന്ദ്രമ്മ, കെ. വി .സുജാത, കെ .സബീഷ്, കെ .ആർ . അനിഷേധ്യ, വിഷ്ണുചേരിപ്പാടി എന്നിവർ സംസാരിച്ചു. രജീഷ് വെള്ളാട്ട് സ്വാ​ഗതം പറഞ്ഞു.
Reactions

Post a Comment

0 Comments