ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനും അമ്പലത്തറ പേരൂർ സ്വദേശിയുമായ ടി. കുമാരൻ 69 ആണ് മരിച്ചത്. രാത്രി 10 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ട കുമാരൻ കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.നേരത്തെ കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിലോടിയിരുന്ന ബി. എം. എസ് ബസ് കണ്ടക്ടർ ആയിരുന്നു. ഒടയഞ്ചാലിലെ മാവേലി സ്റ്റോറിലും ജോലി ചെയ്തിരുന്നു. ഭാര്യ: നാരായണി. മക്കൾ: പ്രദീപ് (ഗൾഫ്) പ്രവീണ, പ്രീതി. മരുമക്കൾ: രാജേഷ് (പള്ളിക്കര) ശ്രീധരൻ (മടിക്കൈ ) അനീഷ (നെല്ലിക്കാട്ട് ).
0 Comments