റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടിക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ
പൊലീസ് ബൈക്ക് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൃക്കണ്ണാടാണ് അപകടം. തൃക്കണ്ണാട് പെട്രോൾ പമ്പിന് സമീപത്തെ മുഹമ്മദ് മിർസ മൊയ്തുവിനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ പമ്പിനടുത്തു വെച്ചാണ് അപകടം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ പൊലീസ് അർജ്ജുൻ 24 എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
0 Comments