Ticker

6/recent/ticker-posts

സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു സ്ത്രീക്ക് പരിക്ക്

കാഞ്ഞങ്ങാട് : സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു സ്ത്രീക്ക് പരിക്കേറ്റു.
അമ്പലത്തറ പാറപ്പളളി മുട്ടിച്ചരൽ
ആണ് സംഭവം.
 ഗൃഹസന്ദർശനത്തിന് എത്തിയ 
സി .പി .എം നേതാക്കൾക്ക് നേരെയാണ്  സ്ഫോടക വസ്തു എറിഞ്ഞത്.
 ഇന്ന്
രാത്രി യാണ് സംഭവം .
പാറപ്പളളി
മുട്ടിച്ച രൽ തട്ടിലെ 
ആമിനയുടെ  വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. സി. പി. എം അമ്പലത്തറ, ഏഴാംമൈൽ
ലോക്കൽ സെക്രട്ടറിമാരായ  അനൂപ് ഏഴംമൈൽ,  ബാബുരാജ് ,ഡി വൈ എഫ് ഐ  മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
 വീട്ടുടമ
ആമിനക്ക് പരിക്കേറ്റു.ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിലേക്ക് മാറ്റി. സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.അമ്പലത്തറ പോലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments