Ticker

6/recent/ticker-posts

പ്രതിക്കായി അന്വേഷണം ഊർജ്ജിതം വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും, പ്രതിയുടെതെന്ന പേരിൽ ഫോട്ടോ പുറത്ത് വിട്ടിട്ടില്ലെന്ന് പൊലീസ്

കാഞ്ഞങ്ങാട് : പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയുടെ തെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ പൊലീസ് പുറത്ത് വിട്ടതല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ കണ്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്ന പേരിൽ ഉള്ള മെസേജ് പൊലീസ് പുറത്ത് വിട്ടതല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരമൊരു സദ്ദേശം പൊലീസിൻ്റെ തല്ല . വ്യാജ വാർത്തകൾക്കെതിരെ പൊലീസിൽ പരാതിയെത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സംശയിക്കുന്ന പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യുകയും തെളിവുകൾ ഉറപ്പാക്കിയാൽ മാത്രമെ കേസിൽ പ്രതി ചേർക്കാനാവൂ.
ഈ സാഹചര്യത്തിൽ പ്രതിയുടെ
തെന്ന പേരിൽ പ്രചരിക്കുന്ന
ഫോട്ടോ സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയുണ്ടാവും.
 പ്രതിയുടെ രേഖാചിത്രമൊന്നും പൊലീസ് തയാറാക്കിയിട്ടില്ല. പൊലീസ് കർണാടകയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുടക് സ്വദേശിയാണ് പൊലീസ് തിരയുന്ന യുവാവ്. സംഭവം നടന്ന ദിവസം  പ്രത ധരിച്ചിരുന്നത് പാൻ്റും ഷർട്ടുമാണ്. ധരിച്ചായിരുന്ന വസ്ത്രം മാറാതെയായിരുന്നു പ്രതി
 പടന്നക്കാട് വിട്ടത്. പ്രതിക്കെതിരെ കർണാടകയിൽ സമാന കേസു ള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 30 ന് അടുത്ത് പ്രായമുള്ളതാണ് പ്രതി. പ്രതിയുടെ തെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിക്കുകയും പ്രതിയെ കണ്ടാൽ പ്രതിയെ കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നു മുള്ള മെസേജുകൾ വ്യാജമാണെന്ന് അന്വേഷണ സംഘം പറഞ്ഞു.  വ്യാജ പ്രചരണം നടത്തുന്ന വരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേസ് ഉൾപെടെ റജിസ്ട്രർ ചെയ്യും.
Reactions

Post a Comment

0 Comments