കാഞ്ഞങ്ങാട് : അമ്പലത്തറ പാറപ്പളളി മുട്ടിച്ചരലിൽ
സി പി എം നേതാക്കൾക്ക് നേരെ
സ്ഫോടക വസ്തു എറിഞ്ഞ കേസിലെ ഒരു പ്രതി പൊലീസ് കസ്റ്റഡിയിലായി. ഇരിയ മുട്ടിച്ചരലിലെ സമീറിനെയാണ് ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടിച്ച രലിൽ നിന്നു മാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ
വധശ്രമത്തിന് അമ്പലത്തറ
പൊലീസ് കേസെടുത്തിരുന്നു. കേസിലെ മുഖ്യ പ്രതി രതീഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
ഗൃഹസന്ദർശനത്തിന് എത്തിയ
സി .പി .എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ് നരഹത്യക്ക് ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരെകേസ്.
മുട്ടിച്ചരൽ തട്ടിലെ
ആമിനക്ക് 42 സ്ഫോടനത്തിൽ കണ്ണിന് പരിക്കേറ്റിരുന്നു. ഇവരുടെ വീട്ടിൽ ഗൃഹസന്ദർശനത്തിനെത്തിയ സമയത്താണ് സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സി. പി. എം അമ്പലത്തറ, ഏഴാംമൈൽ
0 Comments