Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും നീലേശ്വരം പൊലീസ് പിടികൂടിയ പ്രതി നടത്തിയത് 13 കവർച്ചകൾ

നീലേശ്വരം :നീലേശ്വരത്ത് വീട്ടിൽ പട്ടാപകൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി 
 കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ഗാർഡർ വളപ്പിലെ പി. എച്ച്.ആസിഫിൻ്റെ  22 പേരിലുള്ളത് 13 കവർച്ചാ കേസുകൾ. ഏത് നട്ടുച്ചക്കും ആളുകളുടെ കണ്ണ് വെട്ടിച്ച്
 വീട്ടിൽ കയറി മോഷണം നടത്തുന്ന പ്രതിക്കെതിരെ ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഒരു മയക്ക് മരുന്ന് കേസും വധശ്രമക്കേസു മുണ്ട്. 2018 മുതൽ പ്രതികവർച്ച നടത്തുന്നുണ്ട്. നീലേശ്വരത്ത് മാത്രം മൂന്ന് കവർച്ച കേസുകളാണുള്ളത്. ഹോസ്ദുർഗ് , ചന്തേര , പയ്യന്നൂർ,ചീമേനി, പഴയങ്ങാടി, കണ്ണൂർ പൊലീസിലും പ്രതിക്കെതിരെ കേസുണ്ട്. ഹോസ്ദുർഗ് പൊലീസിലാണ് പ്രതിക്കെതിരെ മയക്ക് മരുന്ന് കേസുള്ളത്.
 കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് ഇന്ന് രാവിലെ നീലേശ്വരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കരെ സെൻ്റ് ആൻസ് സ്കൂളിന് സമീപത്തെ എം.സുകുമാരൻ്റെ വിട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. രണ്ട് പവൻ സ്വർണാഭരണമാണ് കവർന്നത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments