പൊലീസ്കേസ്.
സപ്ലൈ കോയുടെ നർക്കിലക്കാട് മാവേലി
സ്റ്റോറിലെ ഉദ്യോഗസ്ഥനായിരുന്ന ഫോർമർ ഒഐസി കെ. വി. ദിനേശനെ തിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. റിജണൽ മാനേജർ ടി.സി. അനൂപിൻ്റെ പരാതിയിലാണ് കേസ്' 2013 ജൂൺ 8 മുതൽ ഒക്ടോബർ 16 വരെയുള്ള കാലയളവിൽ ഒഐസിആയിരിക്കെ കളക്ഷനായി ലഭിച്ചതുകയിൽ 7, 88,517 രൂപ ബാങ്ക് വഴി സപ്ലൈകോയിൽ അടക്കാതിരിക്കുകയും മാവേലി സാധനങ്ങളുടെ സ്റ്റോക്കിൽ 1930 0 0 രൂപയുടെ കുറവും നോൺ മാവേലി സാധനങ്ങളുടെ സ്റ്റോക്കിൽ 494 43 രൂപയുടെ സാധനങ്ങളുടെ കുറവും കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 10, 30, 961 രൂപയുടെ നഷ്ടമാണ് മൊത്തം സപ്ലൈകോ കണക്കാക്കിയിട്ടുള്ളത്. കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോ പരിധിയിൽ വരുന്ന മാവേലി സ്റ്റോറാണ് നർക്കിലക്കാട്ടേത്.
0 Comments