Ticker

6/recent/ticker-posts

കോളേജിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായി

കുറ്റിക്കോൽ: കോളേജിലേക്ക് പോയ   26 കാരനെ കാണാതായതായി പരാതി. ബന്തടുക്ക മലാംകുണ്ട്  ഹൗസിൽ  കുഞ്ഞിരാമന്റെ മകൻ സുജിത്തി നെയാണ് കാണാതായത്.ചെർക്കള സൈനബ ബി.എഡ്  കോളേജ് വിദ്യാർത്ഥിയാണ്.ഇന്നലെ രാവിലെ വീട്ടിൽ നിന്ന് 7.30ന് പുറപ്പെട്ടതായിരുന്നു.തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ  പരാതി നൽകിയതിനെ തുടർന്ന്  ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈൽ ഫോൺ കൊണ്ട് പോകാത്തതിനാൽ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണം.
Reactions

Post a Comment

0 Comments