Ticker

6/recent/ticker-posts

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ച് പിടിച്ച് പൊലീസ് കണ്ടെത്തിയത് 139 എണ്ണം

കാഞ്ഞങ്ങാട് :നഷ്ടപ്പെട്ട മൊബൈൽ അതിവേഗത്തിൽ തിരിച്ചു പിടിച്ച് 
പൊലീസ് .
 മൊബൈൽ ഫോൺ നഷ്ടപെട്ട പരാതിയുമായി ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്ക് ഫോൺ തിരികെ കിട്ടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നഷ്ടപെട്ട 139 മൊബൈൽ ഫോണുകളാണ് ഹോസ്ദുർഗ് 
പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമസ്ഥർക്ക് നൽകിയത്. നഷ്ടപെട്ട മൊബൈലിന്റെ ഐ .എം . ഐ നമ്പർ സഹിതം പരാതി നൽകിയാൽ  ഫോൺ വേറെ ആരെങ്കിലും ഉപയോഗിക്കുമ്പോൾ 
പൊലീസ് ലൊക്കേഷൻ അടക്കം കണ്ടെത്തി ഫോൺ  തിരിച്ചു പിടിക്കാൻ സാധിക്കുന്നു. 139 ആമത്തെ  ഫോണും കണ്ടെത്തി ഉടമസ്തനായ ചിത്താരിയിലെ സി. കെ. മുനീറിന് തിരികെ നൽകി. ഇൻസ്പെക്ടർ
 എം പി . ആസാദിൻ്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റ സഹായത്തോടെ സീനിയർ സിവിൽ 
പൊലീസ് ഓഫീസർ അനീഷ് ചെറുവത്തൂർ ആണ് ഫോൺ കണ്ടെത്തുന്നത് .
ഇപ്പോൾ സി. ഇ . ആർ
 പോർടെൽ ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നും നേരിട്ട് തന്നെ ഫോൺ കണ്ടെത്താൻ സാധിക്കുന്നുണ്ട്. നഷ്ടപെട്ട ഫോൺ കണ്ടെത്തുന്നതിന് ജില്ല പൊലീസ് മേധാവി പി.ബിജോയ്‌  പ്രത്യേക പരിഗണന നൽകുന്നു.
Reactions

Post a Comment

0 Comments