കാഞ്ഞങ്ങാട് :
ദേശീയ പാത നിർമ്മാണ സ്ഥലത്ത് നിന്നും അര ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു . സംഭവത്തിൽ കേസെടുത്ത പൊലീസ്
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പുല്ലൂർ ദേശീയ പാതയിൽ നിന്നു മാണ് ഇരുമ്പ് ഉൾപെടെ സാധനങ്ങൾ കവർന്നത്. കവർച്ച നടത്തുന്ന വീഡിയോ ദൃശ്യം ലഭിച്ചതിനെ തുടർന്ന് ഓട്ടോ കണ്ടെത്തുകയായിരുന്നു. ഭരണി എൻ്റർപ്രൈസസ് ഉടമസ്ഥതയിലുള്ള സാധനങ്ങളാണ് കവർന്നത്. സ്ഥാപനത്തിലെ ജീവനക്കാരൻ വസന്ത നായി കിൻ്റെ പരാതിയിലാണ് കേസ്.
0 Comments