അതിയാമ്പൂർ കാലിക്കടവിലെ പി. ബൈജു 46 വിന് ഓൺലൈൻ തട്ടിപ്പിൽ പെട്ട് 24 ലക്ഷം രൂപ നഷ്ടമായി.
ബൈജു നൽകിയ പരാതിയിൽ
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 8 മുതലാണ് യുവാവ് പണം നിക്ഷേപമായി നൽകി തുടങ്ങിയത്. വ്യാജ ഓൺലൈൻ
ട്രേഡിംഗ് ആപ്ലിക്കേഷനിലൂടെ പണം നിക്ഷേപിച്ചായിരുന്നു തട്ടിപ്പ്. അജ്ഞാതർ ക്കെതിരെയാണ് കേസ്.
ഉദുമ ഉദയമംഗലത്തെ കെ.പ്രസാന്തിന് 52 നാലര ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കിലൂടെയും ടെലിഗ്രാമിലൂടെയും വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻെ ചെയ്യിപ്പിച്ച് അജ്ഞാത സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുകയും ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിപ്പിച്ച ശേഷം തട്ടിപ്പ് നടത്തിയത്. 2014 ഏപ്രിൽ 26 മുതലായിരുന്നു തട്ടിപ്പിന് തുടക്കം. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments