Ticker

6/recent/ticker-posts

ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കിട്ടി

കാസർകോട്:ചന്ദ്രഗിരി പാലത്തില്‍നിന്നും  പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കിട്ടി. ഇന്ന്
വൈകീട്ട് ചളിയംകോട് കോളിയാട്ട് പുഴക്കരയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ
വൈകീട്ടാണ് പുഴയിൽ ചാടിയത്.
 സംഭവമറിഞ്ഞ് കാസർകോട് ടൗണ്‍ പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തിയിരുന്നു.  ബൈക്കിൽ പോകുകയായിരുന്ന 
യാത്രികനാണ് വിവരം പൊലീസിനെ അറിയിച്ചത്.
പാലത്തിന് മുകളില്‍ ചെരുപ്പ് അഴിച്ച് വെച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ്  മൊഴി. 
ആളെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയുന്നവർ മേൽപ്പറമ്പ പൊലീസിൽ അറിയിക്കണം.
Reactions

Post a Comment

0 Comments