കാഞ്ഞങ്ങാട് :പടന്നക്കാട് നിന്നും വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ പിടിച്ചു പറിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽസീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ,അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവർ ചേർന്നാണ് അതി വിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കിയത്. നെല്ലിക്കട്ടചെന്നടുക്കയിലെ സി.എം.ഇ ബ്രാഹിം ഖലീൽ 43 ആണ് അറസ്റ്റിലായത്. കഴിഞ്ഞ 15ന് വൈകീട്ടാണ് കവർച്ച നടന്നത്.
ആയുർവേദ ആശുപത്രി
റോഡിലൂടെ നടന്ന് പോവുകയായിരുന്ന
വീട്ടമ്മയുടെ സ്വർണമാലബൈക്കിലെത്തി പ്രതി കവരുകയായിരുന്നു. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണൻ്റെ ഭാര്യ സരോജിനിയുടെ 65 ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവൻ ആ ഭരണമായിരുന്നു കവർന്നത്.
കറുത്തകോട്ട് ധരിച്ചെത്തിയ പ്രതിമാല
പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്. മറ്റൊരു തെളിവും പൊലീസിൻ്റെ പക്കലുണ്ടായിരുന്നില്ല. കറുത്ത കോട്ട് ധരിച്ച്
ബൈക്കിൽ രക്ഷപെട്ട പ്രതി സഞ്ചരിച്ച റൂട്ടിലൂടെപൊലീസ് 43 കിലോമീറ്റർ സി.സി.ടി.വി ക്യാമറകളെ പിന്തുടർന്ന് നൂറിലേറെ ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ മനസിലാകുന്ന ഒരു ചിത്രം കിട്ടിയില്ല. പടന്നക്കാട് നിന്നും ഏത് ഭാഗത്തേക്ക് ആണ് പ്രതിസഞ്ചരിച്ചതെന്ന രൂപവും തുടക്കത്തിൽ പൊലീസിലില്ലായിരുന്നു. സി. സി. ടി. വിദൃശ്യം പരിശോധിക്കുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്ന് പോകുന്ന കോട്ട് ധരിച്ച മോഷ്ടാവിൻ്റെ ദൃശ്യം കാണാനിടയായത് പൊലീസ് അന്വേഷണത്തിൽ നിർണായകമായി. ഈ സ്വകാര്യ ബസിനെ തേടി പിടിച്ച അന്വേഷണ സംഘം ബസിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെ കൂടുതൽ വ്യക്തതയുള്ള ചിത്രം കിട്ടി. തുടർന്ന് പ്രതിബദിയഡുക്കയിലെത്തിയതായി കണ്ടെത്തി. ബദിയഡുക്കയിലെത്തിയ പ്രതി ഇവിടെ കടയിൽ കയറി സാധനം വാങ്ങുന്ന സമയം കോട്ടും ഹെൽമറ്റും ഊരിയതോടെ ഇവിടെയുള്ള സി.സി.ടി.വി യിൽ പ്രതിയുടെ മുഖം തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയുടെ പേര് വിവരവും മൊബൈൽ നമ്പറും നാട്ടുകാരുടെ സഹായത്തോടെ മനസിലാക്കി. സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇന്ന് പുലർച്ചെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ത്തി ച്ചു . മുംബൈയിൽ കള്ളനോട്ട് കേസുമായി അറസ്റ്റിലായ പ്രതി എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. കടബാധ്യത തീർക്കാൻ വഴി ആലോചിച്ചപ്പോഴാണ് പിടിച്ചു പറി തിരഞ്ഞെടുത്തത്. തുടർന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. മൂന്ന് ദിവസമായി പ്രതികാഞ്ഞങ്ങാടും പരിസരങ്ങളിലും കറങ്ങി നടന്ന ശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്. കൂലിപ്പണിയെടുത്ത് സമ്പാദിച്ച സ്വർണമാലതിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സരോജിനി അമ്മ. അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാനായ സന്തോഷത്തിലാണ് പൊലീസും.
0 Comments