ചളിയംകോടി ലെ സാലിയുടെ മകൻ സിദ്ദീഖ് 28 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെ ചളിയംകോട് ഓവർ ബ്രിഡ്ജിന് സമീപം
റോഡരികിൽ മരിച്ച
നിലയിൽ കാണുകയായിരുന്നു. പത്ര ഏജൻ്റുമാരാണ് ആദ്യം കണ്ടത്. യുവാവിനെ മരിച്ച നിലയിലും ബുള്ളറ്റ് തൊട്ടടുത്ത് മറിഞ്ഞ നിലയിലും കാണുകയായിരുന്നു. ഏതെങ്കിലും വാഹനം ഇടിച്ചതോ സ്വയം മറിഞ്ഞതോ എന്ന് വ്യക്തമല്ല. മേൽപ്പറമ്പ പൊലീസ് അസ്വഭാവിക മരണത്തിന് ആണ് കേസെടുത്തത്. നാല് ദിവസം കഴിഞ്ഞ് ഗൾഫിലേക്ക് പോകാനിരിക്കെയാണ് നവവരൻ്റെ മരണം. ഒന്നര മാസം മുൻപായിരുന്നു വിവാഹം. പടന്നയിലെ ഫാത്തിമയാണ് ഭാര്യ. പടന്നയിലെ വീട്ടിൽ ഭാര്യയെ കൊണ്ടാക്കിയ ശേഷം ഇന്നലെ രാത്രി ഒരു മണിയോടെ ചളിയംകോടി ലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം നടക്കുന്നു. ഒരു സഹോദരനുണ്ട്.
0 Comments