കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും പോയ
യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായതായി പരാതി. പെരിയ ആയം പാറ സ്വദേശിനിയായ 26കാരിയേയും മകനെയുമാണ് കാണാതായത്. കുണ്ടംകുഴിയിൽ താമസിക്കുന്ന രണ്ടാമത്തെ മകളെ കാണാനെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് പോയതിന് ശേഷം കാണാതാവുകയായിരുന്നു. യുവതിയുടെ മാതാവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments