Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാടകക്ക് നൽകിയ ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിൽ, ഉടമക്കെതിരെ കേസ്

കാഞ്ഞങ്ങാട്: 17 കാരന് കാർ വാടകയ്ക്ക് ഓടിക്കാൻ കൊടുത്തതിന് വെള്ളരിക്കുണ്ട്  സ്വദേശിക്കെതിരെ കേസെടുത്തു. പുന്നക്കുന്ന്  സജി എബ്രഹാ 54 മിനെതതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.പരപ്പ സ്വദേശിയായ 17' കാരനാണ് ഇന്നോവ വാടകയ്ക്ക് നൽകിയത്.രാജപുരം എസ്. ഐ കെ. എം. കരുണാകരനും സംഘവും പാണത്തൂർ ചിറങ്കടവിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് 17കാരൻ ഇന്നോവ കാറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കാർ സജി വാടകയ്ക്ക് നൽകിയതതാ ണെന്ന് പറഞ്ഞത്.കാർ  കസ്റ്റഡിയിലെടുത്ത  പോലീസ് 17കാരനെ മാതാവിനെ വിളിച്ചുവരുത്തി  കൂടെ പറഞ്ഞയച്ചു.
Reactions

Post a Comment

0 Comments