Ticker

6/recent/ticker-posts

പള്ളിപ്പരിസരത്ത് അടി രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പെരുന്നാൾ ദിവസം രാവിലെ 8.30 ന്പള്ളിപ്പരിസരത്ത് അടി. രണ്ട് പേർക്കെതിരെ പൊലീസ് കേസ്. പഴയ കടപ്പുറം മുഹ് യുദ്ദീൻ ജുമാ മസ്ജിദിന്റെ മുറ്റത്ത് വെച്ച് മർദ്ദിച്ചെന്ന പഴയ കടപ്പുറം സ്വദേശി സി. ഖാലിദിൻ്റെ പരാതിയിൽ അസറുദീൻ, ഷെരീഫ് എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇ.കെ വിഭാഗക്കാരായ
തന്നെയും മകൻ റംഷീദിനെയും 20 എ പി വിഭാഗത്തിൽപ്പെട്ട അസറുദ്ദീനും ഷെരീഫും തടഞ്ഞു നിർത്തി ഭീഷണി പെടുത്തി ചവിട്ടിയും മർദിച്ചും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. നേരത്തെ വാട്സാപ്പിൽ വന്നെ മെസേജുമായി ബന്ധപെട്ട പ്രശ്നമാണ് പ്രശ്നത്തിന് കാരണം. ഇരു വിഭാഗത്തെയും രാവിലെ പൊലീസ് ചർച്ച് വിളിക്കുകയും കൗൺസിലർമാരടക്കം സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്ന പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments