Ticker

6/recent/ticker-posts

പൊലീസിൻെറ ഉപദേശം ഫലം കണ്ടു നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി ഭർത്താവിനൊപ്പം മടങ്ങി

നീലേശ്വരം:  നാലു വയസുള്ള കുഞ്ഞിനെയും ഭർത്താവിനെയും  ഉപേക്ഷിച്ച് കാമുകനൊപ്പം  പോയ യുവതി  പൊലീസ് നടത്തിയ ബോധവൽക്കരണത്തെ തുടർന്ന് മനസ് മാറി  ഭർത്താവിന്റെ കൂടെ തന്നെ പോയി. 
ഞായറാഴ്ചയാണ് കരിന്തളം കോയിത്തട്ടയിലെ 26  കാരിയായ യുവതി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.  കാമുകന്റെ പയ്യന്നൂരിലെ ബന്ധുവീട്ടിൽ താമസിച്ച ശേഷം ഇന്നലെ പുലർച്ചെ ഇരുവരും പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ത്തുകയായിരുന്നു. അതിനിടെയാണ് 
യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ
കേസെടുത്ത നിലേശ്വരം പൊലീസ്  അന്വേഷണത്തിന്റെ ഭാഗമായി  പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തുന്നത്.പിന്നാലെ ഇരുവരെയും  കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. ഇവിടെ വെച്ച്  രണ്ട് മണിക്കൂറിലേറെ പൊലീസ് സംഘം  ബോധവൽക്കരിച്ചപ്പോൾ യുവതിയുടെ മനസ് മാറുകയായിരുന്നു. ഒടുവിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതി കുഞ്ഞിനോടും ഭർത്താവിനോടും ഒപ്പം പോകാൻ തയ്യാറായി.നാലു വയസുള്ള കുഞ്ഞാണ്  മനസ് മാറ്റിയെടുക്കാൻ യുവതിക്ക് പ്രേരണയായത്.
Reactions

Post a Comment

0 Comments