കാഞ്ഞങ്ങാട്:10 വയസു കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയെ കവർച്ച കേസുകളിൽ തെളിവെടുപ്പ് നടത്തുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടി.കുടക് നാപ്പോക്കിലെ സലീമിനെ 36യാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടിയത്. ഇന്നലെയാണ് കസ്റ്റഡിയിൽ വിട്ടു കിട്ടിയത്.ഇൻസ്പെക്ടർ എം.പി. ആസാദിന്റെ അപേക്ഷയെ തുടർന്നാണിത്. പടന്നക്കാട് കുറുന്തൂരിലെ രണ്ട് വീടുകളിലാണ് സലീം കവർച്ചയ്ക്കെത്തിയത്.ഒരു വീട്ടിൽ നിന്നും സ്ത്രീയുടെ മുക്ക് പണ്ടം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മറ്റൊരു വീട്ടിൽ കവർച്ചയ്ക്കെത്തിയെങ്കിലും ആൾക്കാരെ കണ്ടതോടെ രക്ഷപ്പെടുകയായിരുന്നു. രണ്ട് വീടുകളുടെയും വാതിലുകൾ തുറന്നിട്ട സമയത്താണ് സംഭവം. തട്ടിയെടുത്ത മുക്കുപണ്ടം കണ്ടെത്താൻ പ്രതിയെയും കൊണ്ട് തിരച്ചിൽ നടത്തി. ഹൊസ്ദുർഗ് ജില്ലാ ജയിലിലാണ് പ്രതി റിമാൻഡിൽ കഴിയുന്നത്.
0 Comments