കാഞ്ഞങ്ങാട് :ഇന്ത്യ ടുഡേയുടെ ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളിൽ കേരളത്തിൽ യു.ഡി.എഫിന് വൻ നേട്ടം. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.
എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിലും കേരളത്തിൽ യു.ഡി.എഫ് തരംഗമാണ് പ്രവചിക്കുന്നത്. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്. എൽ.ഡി.എഫിന് ഒരു സീറ്റും ലഭിക്കില്ലെന്ന് ചില സർവെ പ്രവചിച്ചു. 4സീറ്റ് വരെ എൽ.ഡി.എഫിനെന്നും ചില സർവെ പറഞ്ഞു. കേരളത്തിൽ ബി.ജെ പിക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ലെന്ന് ഒരു സർവെയിലുണ്ട്.ഇന്ത്യ ന്യൂസ് എൻ . ഡി. എ ക്ക് 371 സീറ്റും 125 ഇന്ത്യ മുന്നണിക്ക് 125 ഉം മറ്റുള്ളവർക്ക് 47. ജനകി ബാത്ത് 392 വരെ ഇൻഡ്യ മുന്നണി 161 വരെ. ന്യൂസ് എക്സ്എൻ . ഡി എ 371 ഇന്ത്യ സംഖ്യം 125. മറ്റുള്ളവർ 47 . എൻ . ഡി. ടി വി 365 എൻ.ഡി എ 142 ഇന്ത്യ സംഖ്യം. ഒരു സർവെയിൽ ഇന്ത്യ സംഖ്യത്തിന് 201 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്. പുറത്ത് വന്ന മുഴുവൻ സർ വെകളും എൻ.ഡി.എ അധികാരത്തിലെത്തുമാണ് പ്രവചിച്ചിരിക്കുന്നത്.
0 Comments