Ticker

6/recent/ticker-posts

ചീമേനിയിൽ വീടിന് നേരെ വെടിവച്ചതായി സംശയം

കാഞ്ഞങ്ങാട് : ചീമേനിയിൽ വീടിന് നേരെ ആക്രമണത്തിൽ ജനൽച്ചില്ല് തകർന്നു. വെടിയേറ്റതെന്ന് സംശയം.
വെടിയുണ്ടക്ക് സമാനമായ വസ്തു വീട്ടുമുറ്റത്ത് നിന്നും കണ്ടെടുത്തു. ചീമേനി തുറവിലെ കെ. വി. വൽസലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ജനൽച്ചില്ല് തകർന്ന നിലയിലായിരുന്നു. വെടിയുണ്ടയെന്ന് സംശയിക്കുന്ന വസ്തു ഇവിടെ നിന്നും കണ്ടെടുത്തു. ചീമേനി 
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൽസലയുടെ പരാതിയിൽ വീട് ആക്രമിച്ചതിന്  കേസെടുത്തു. നായാട്ട് സംഘത്തിൽ നിന്ന് വെടിയുതിർന്നതാണോയെന്ന സംശയമുണ്ട്..വീട്ടിൽ നിന്ന് ലഭിച്ച ലോഹ വസ്തു ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയ ശേഷം 
പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
തോക്കിൽ ഉപയോഗിക്കുന്നതിനെക്കാൾ വലിപ്പമുള്ള
ലോഹ വസ്തുവാണിതെന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റത
ല്ലെങ്കിൽ പിന്നെയെന്ത് എന്നത് കണ്ടെത്തേണ്ടതുണ്ട്.
Reactions

Post a Comment

0 Comments