കാഞ്ഞങ്ങാട് :ഹോസ്ദുർഗ് എക്സൈസ്
മയക്കു മരുന്നുമായി കസ്റ്റഡിയിലെടുത്ത യുവാവ് കൈവിലങ്ങുമായി രക്ഷപ്പെട്ടു.അബൂബക്കർ സിദ്ദിഖ്ആണ് രക്ഷപ്പെട്ടത് ബാര മയിലാട്ടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് മയക്കു മരുന്നുമായി യുവാവിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
ഹോസ്ദുർഗ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൈ വിലങ്ങും ഇട്ടിരുന്നു.ഇതിനിടെയാണ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി അബൂബക്കർ സിദ്ദിഖ് ഓടിരക്ഷപ്പെട്ടത്.എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് പരാതി.
0 Comments