കാഞ്ഞങ്ങാട്: പ്ലസ് ടു സേ പരീക്ഷ ആൾമാറാട്ടം നടത്തി എഴുതിയതിന് രണ്ടുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.കണ്ണൂർ മാട്ടൂൽ സെൻട്രലിലെ ആലക്കാൽ ഹൗസിൽ എ നിഹാദ് 18, മാട്ടൂൽ പുതിയപുരയിൽ കടപ്പുറത്ത് വീട്ടിൽ കെ. പി സുഹൈൽ 18എന്നിവർക്കെതിരെയാണ് കേസ്. ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പ്ലസ് ടു സെ പരീക്ഷയ്ക്കാണ് ആൾമാറാട്ടം നടത്തിയത്. നിഹാദിന് വേണ്ടി സുഹൈൽ പരീക്ഷയെഴുതി വകുപ്പിനെ ചതിച്ചുവെന്നാണ് പരാതി.ഇന്നലെയാണ് പരീക്ഷ നടന്നത്.പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചീമേനി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ എൻ. നിവേദിതയുടെ പരാതിയിലാണ് കേസ്.
0 Comments