രാജപുരം :മെഴുക് തിരിയിൽ നിന്നും തീപടർന്നു പിടിച്ച് വീട് കത്തി നശിച്ചു.
പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവൻ്റെ വീടിനാണ് തീ പിടിച്ചത്. ഈ സമയം വീട്ടിൽ പ്രായമായ
മാതാവ് അന്നക്കുട്ടി മാത്രമാണുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ യാണ് സംഭവം. വീടിൻ്റെ ഒരു മുറി പൂർണ്ണമായും കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു.
അധ്യാപകനായ ജീവൻ കുടുംബ സമേതം
ജോലിസ്ഥലത്താണ് താമസം. അന്നക്കുട്ടി അടുക്കള ഭാഗത്ത്
പോയ സമയത്താണ് അപകടം. വീടി
ൻ്റെ ഭിത്തി ചൂടായി കണ്ടതിനെ തുടർന്ന്
നോക്കിയപ്പോഴാണ് തീ ആളികത്തുന്നത് കണ്ടത്.
0 Comments