പരപ്പ: ജീവനൊടുക്കിയ വിനയചന്ദ്രൻ മരിക്കുന്നതിന് തലേ ദിവസം രാത്രി ക്രൂരമായ മർദ്ദനത്തിനിരയായി. യുവാവിനെ മർദ്ദിച്ച കേസിൽ മകനും പിതാവു മുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. വിനയചന്ദ്രൻ്റെ രണ്ട് മൊബൈൽ ഫോണുകളും പേഴ്സും പ്രതികളിൽ നിന്നും പൊലീസ് കണ്ടെത്തി.
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും ഇന്നലെ രാത്രിയിലും ചോദ്യം ചെയ്ത ശേഷമാണ് വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ ഷിജു അറസ്റ്റ് രേഖപ്പെടുത്തിയത്. പരപ്പ കുപ്പ മാടിലെ കെ.സുമേഷ് 30, പിതാവ് സതീശൻ 60 പൂടംകല്ലിലെ അഖിൽ അബ്രഹാം 26 എന്നിവരാണ് അറസ്റ്റിലായത്.
ചുള്ളിക്കരയിൽ കൊറിയർ സർവീസ് നടത്തിയിരുന്ന പരപ്പ പട്ട്ളത്തെ വിനയചന്ദ്രൻ38തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 22 ന് രാവിലെ
ജീവനൊടുക്കുന്നതിന് തലേ ദിവസംവിനയ ചന്ദ്രന് മർദനമേറ്റിരുന്നു.ഇതിൻ്റെ സൂചന നൽകുന്ന കത്ത് ലഭിച്ചിരുന്നു. പട്ളത്തെ വാടക വീട്ടിനടുത്തു വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിൻ്റെ ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈലുകളും പേഴ്സും പണവും കവർന്നെന്ന് കാട്ടി മാതാവ് ഭവാനി നൽകിയ പരാതിയിലായിരുന്നുവെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്' പ്രതികളെ ഉച്ചക്ക്
കോടതിയിൽ ഹാജരാക്കി.
0 Comments